ഡല്‍ഹിയില്‍ കനത്ത മഴ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ശക്തമായ മഴയാണ് ഇത്തവണത്തേതെന്നാണു റിപ്പോര്‍ട്ട്. മഴ തുടരുന്നതിനാല്‍ രാജ്യതലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു.

ഇടിമിന്നലോടു കൂടിയ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്.

 

Top