യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി : സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.

ഓഗസ്റ്റ് 25ന് ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍, ഓഗസ്റ്റ് 26ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂര്‍, ഓഗസ്റ്റ് 27ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ്, ഓഗസ്റ്റ് 28ന് കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top