കോഴിക്കോട് കടല്‍ക്ഷോഭം രൂക്ഷം; തിരമാല റോഡിലെത്തി

Ice Waves

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടര്‍ന്ന് കോതി തീരദേശ പാതയില്‍ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.

ഫയര്‍ഫോഴ്‌സിന്റെയും പൊലിസിന്റേയും നാട്ടുകാരുടേയും സഹായത്തോടെ റോഡില്‍ നിറഞ്ഞ കല്ലും മറ്റ് പ്ലാസ്റ്റിക്ക് വശിഷ്ടങ്ങളും മാറ്റുകയാണ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Top