പാലക്കാട് ഓങ്ങല്ലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു

പാലക്കാട്: കനത്ത മഴയില്‍ ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ വീട് തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. പോക്കുപ്പടി കുടമംഗലത്ത് മച്ചിങ്ങത്തൊടി മൊയ്തീന്‍ എന്ന മാനു (70) ആണ് മരിച്ചത്.

വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ക്കും പരിക്കേിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top