കുട്ടനാട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം, ഇല്ലെങ്കില്‍ മാറ്റുമെന്ന് സജി ചെറിയാന്‍

Saji Cherian,

ചെങ്ങന്നൂര്‍: പത്തനംതിട്ടയിലെ ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ട സാഹചര്യത്തില്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണം. രാത്രിയില്‍ ജലനിരപ്പ് ഉയരുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിന് മുന്‍പ് പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും, മാറാന്‍ തയാറല്ലെങ്കില്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച് അവരെ മാറ്റാന്‍ തീരുമാനിച്ചതായും മന്ത്രി സജിചെറിയാന്‍ പറഞ്ഞു.

മാത്രമില്ല, ഭയപ്പെടേണ്ടതില്ലെന്നും, ഇന്ന് രാത്രികൊണ്ട് താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തില്‍ അവിടേക്ക് എത്തുകയോ അല്ലെങ്കില്‍ ബന്ധുവീടുകളിലേക്ക് മാറുകയോ ചെയ്യണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയാറാവണമെന്നും മന്ത്രി സജി ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു.

Top