കനത്ത മഴയും കാറ്റും; അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു

പാലക്കാട്: കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.

ഉറങ്ങി കിടക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അട്ടപ്പാടിയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി നാശനഷ്ടമുണ്ടായിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനെതുടര്‍ന്ന് പലയിടത്തും വൈദ്യുതി തകരാറിലായി. മഴ ശക്തമായതിനാല്‍ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ അംഗന്‍വാടി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top