പ്രളയക്കെടുതി; തകര്‍ന്ന് മലയാള സിനിമ മേഖലയും, നഷ്ടം 30 കോടി

കൊച്ചി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് മലയാള സിനിമ മേഖലയും.

പ്രളയത്തെ തുടര്‍ന്ന് സിനിമാ മേഖലയ്ക്ക് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സിനിമാ തിയേറ്ററുകളുടെ മാത്രം നഷ്ടം നോക്കിയാല്‍ 30 കോടിയോളമാണ് വരുന്നതെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ചേബര്‍ ജനറല്‍ സെക്രട്ടറി വി.ജി.ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി തിയേറ്ററുകള്‍ക്കാണ് കേടുപാട് സംഭവിച്ചിരിക്കുന്നത്. ഇതില്‍ മിക്കതും സിനിമ പ്രദര്‍ശിപ്പിക്കാനാകാത്ത തരത്തില്‍ നാശം നേരിട്ടിരിക്കുകയാണെന്നും തിയേറ്ററുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Top