വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ; പല മേഖലകളെയും വെള്ളത്തിലാക്കി

കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസം തുടങ്ങിയ മഴ പല മേഖലകളിലും വെള്ളപ്പൊക്കമായി. കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് മഴ വലിയ നാശമുണ്ടാക്കിയത്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ അട്ടപ്പാടി മേഖലയില്‍ വൈദ്യുതി ഇല്ല. മൂന്ന് ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ബന്ധമില്ല. പലയിടത്തും വന്‍മരങ്ങള്‍ വൈദ്യുതി ലൈനിന് മുകളില്‍ വീണതാണ് പ്രതിസന്ധിക്ക് കാരണം.

കണ്ണൂരിര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴ കനത്ത നാശമുണ്ടാക്കി. മലയോരപ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളെല്ലാം കരവിഞ്ഞൊഴുകുകയാണ്. ഇത് വെള്ളപ്പൊക്ക ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. 15 കുടുംബങ്ങളെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Top