വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

shockkkkkkk

എടക്കര: കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു.

ചുങ്കത്തറ എരുമമുണ്ട ചെമ്പന്‍കൊല്ലി മാടമ്പത്ത് അബ്ദുള്‍ ഖാദര്‍-കുഞ്ഞിപാത്തു ദമ്പതികളുടെ മകന്‍ ഇബ്രാഹിം (44) ആണ് മരിച്ചത്. ശക്തമായ മഴയില്‍ ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടിനകം ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

Top