കേരളത്തിലെ പ്രളയം; കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ആര്‍എസ്എസ് മുഖപത്രം

modi

കൊച്ചി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ നേരിടുന്ന കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം പുലര്‍ത്തുന്നുവെന്ന് ആര്‍എസ്എസ് മുഖപത്രമായ കേസരി.

മുഖ്യമന്ത്രി പിണറായി വിജയന്‍ മര്യാദപൂര്‍വമാണ് പ്രളയക്രകെടുതിയില്‍ ഇടപെട്ടതെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് തിരിച്ച് കാണിച്ചില്ലെന്നും കേസരി മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ആത്മ വഞ്ചനയാകുമെന്നും കേരളത്തോടും ഞങ്ങളോടുതന്നെയും ചെയ്യുന്ന വഞ്ചനയാണെന്നും മുഖപത്രത്തില്‍ പറയുന്നു.

ചെങ്ങന്നൂരിലും ആറന്മുളയിലും നല്ല ഒരു ശതമാനം സംഘപുത്രന്മാര്‍ ഈ ദുരന്തത്തില്‍ പെട്ട് പോയിട്ടുണ്ടെന്നും നമ്മുടെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുണ്ടെന്നും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണെന്നും കേസരി കുറ്റപ്പെടുത്തി.

Top