കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ : കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. എടത്വ പച്ചയില്‍ ജെയ്‌മോന്‍ ജോസഫിന്റെ മകള്‍ ഏയ്ഞ്ചലാണു മരിച്ചത്.

ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.

പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായാണ് പ്രവര്‍ത്തിക്കുന്നത്.ദീര്‍ഘമായി ലഭിക്കുന്ന അവധി ദിവസങ്ങള്‍ കുട്ടികള്‍ പഠനത്തിനായി വിനിയോഗിക്കണമെന്നും ഇപ്പോഴത്തെ അവധി ദിവസങ്ങള്‍ക്ക് പകരമായി പിന്നീട് പ്രവൃത്തി ദിവസങ്ങളുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Top