മുംബൈയില്‍ കനത്ത മഴയ്ക്ക് നേരിയ തോതില്‍ ശമനം ; സഞ്ചാര മാര്‍ഗ്ഗങ്ങള്‍ നിശ്ചലം

മുംബൈ: മുംബൈയില്‍ ഇന്നലെ മുതല്‍ തകര്‍ത്തു പെയ്യുന്ന മഴയ്ക്ക് നേരിയ തോതില്‍ ശമനം.

ഇപ്പോഴും വെള്ളപ്പൊക്ക ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്.

മുന്‍കരുതലെന്നോണം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി നല്‍കിയിരുന്നു.

വ്യോമ, റെയില്‍, റോഡ് ഗതാഗതത്തെ ഇന്നലത്തെ കനത്ത മഴ കാര്യമായി തന്നെ ബാധിച്ചു.

ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും  മഴയെ തുടര്‍ന്ന് വൈകിയാണ് ഓടുന്നത്.

വേലിയേറ്റ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കടല്‍തീരത്തേക്ക് പോവരുതെന്നും പൊലീസ്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവൂ എന്ന് മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷനും ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Top