ഫോനി അതിതീവ്രമായി മാറിയേക്കും ; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തി​രു​വ​ന​ന്ത​പു​രം: ഫോനി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മണിക്കൂരില്‍ 145 കിലോമീറ്ററും നാളെ 155 കിലോമീറ്റര്‍ വരെയും വേഗം കൈവരിച്ച് വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ മ​ണി​ക്കൂ​റി​ല്‍ പ​ത്തു കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട്, ആ​ന്ധ്ര തീ​ര​ത്തോ​ട​ടു​ക്കും. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ല്‍ കേ​ര​ള​ത്തി​ല്‍ തി​ങ്ക​ളും ചൊ​വ്വ​യും ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി

കേരളം ചുഴലിക്കാറ്റിന്‍റെ പരിധിയില്‍ ഇല്ലെങ്കിലും അതിന്‍റെ സ്വാധീനംമൂലം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇന്നും നാളെയും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആ​ഴ​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍ തീ​ര​ത്തു തി​രി​ച്ചെ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Top