കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെയും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അവധി.

തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ ശക്തമായി പെയ്യുകയാണ്. വെള്ളറടയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മലവെള്ളപാച്ചിലുണ്ടായി. ചുണ്ടിക്കന്‍ നെല്ലിശേരി കുരിശുമലയുടെ അടിഭാഗം എന്നിവിടങ്ങളിലാണ് മലവെള്ളം ഒലിച്ചിറങ്ങുന്നത്. അപകട സാധ്യത കണക്കിലെടുത്ത് 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചു. നഗര പ്രദേശങ്ങളില്‍ വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

Top