യു.എ.ഇയില്‍ കനത്തമഴ ; വിനോദസഞ്ചാരികളെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

യു.എ.ഇ : യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. ജബൈല്‍ ജൈസില്‍ കുടുങ്ങിപോയ നൂറുകണക്കിന് വിനോദസഞ്ചാരികളെ ഹെലികോപ്റ്ററിലും മറ്റുമായി സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.

വെള്ളത്തില്‍ കുടുങ്ങി നിരവധി വാഹനങ്ങള്‍ പെരുവഴിയിലായി. റാസല്‍ഖൈമയില്‍ റോഡില്‍ നിന്ന് പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനും ഗതാഗതം പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Top