സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: 7 ജില്ലകളില്‍ യെല്ലോ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് യെല്ലോ അലര്‍ട്ട് 7 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്. ആദ്യം അഞ്ച് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് പുതുതായി യെല്ലോ ജാഗ്രത പ്രഖ്യാപിച്ചത്. ഈ ജില്ലകള്‍ക്കൊപ്പം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് തുടരുകയാണ്.

അതിനിടെ സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി തുടരുമെന്ന സൂചനകളും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. വീണ്ടും രണ്ട് ചിക്രവാതചുഴിയുടെ സാന്നിധ്യമുള്ളതാണ് സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി നിലനിര്‍ത്തുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ഇതില്‍ തന്നെ ഒക്ടോബര്‍ 25 & 29 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.വടക്കന്‍ കേരളത്തിന് മുകളില്‍ മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു.കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത. ഒക്ടോബര്‍ 25 & 29 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

Top