ഒമാനില്‍ ശക്തമായ മഴ തുടരുന്നു ; ഒരാൾ മരിച്ചു, ആറ്‌പേരെ കാണാതായി

മസ്‌കറ്റ്: ഒമാനില്‍ പെയ്യുന്ന ശക്തമായ മഴ മൂലം ഒരാള്‍ മരിച്ചു. ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി കാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ അകപെട്ട രണ്ടു ഒമാന്‍ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയില്‍ എത്തിയശേഷം ഒരാള്‍ മരണമടയുകയുകയായിരുന്നു.

വാദിയില്‍ ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

പ്രധാന നിരത്തുകളും തോടുകളും , ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകിയത് കാരണം നിരവധി അപകടങ്ങള്‍ ആണ് വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട് ചെയ്യപെട്ടത്.

വിനോദ സഞ്ചാര കേന്ദ്ര മായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരാബാദി സ്വദേശികളാണ് ഒഴുക്കില്‍ അകപെട്ട ഇന്ത്യക്കാര്‍. കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top