തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു; നഗരങ്ങള്‍ ഉള്‍പ്പടെ വെള്ളത്തില്‍, അതിജാഗ്രതാ നിര്‍ദ്ദേശം

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, വിഴിപ്പുരം, തിരുവള്ളൂര്‍, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിര്‍ദ്ദേശമുള്ളത്.

ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ചെന്നെയില്‍ തുടരുകയാണ്. നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ട് തുടരുന്നുണ്ട്.

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതലിനായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളേയും അഗ്‌നിരക്ഷാ സേനയേയും സജ്ജമാക്കിയിട്ടുണ്ട്. 75000 പൊലീസുകാരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ക്യാംപുകളിലും പൊലിസ് സേന സജ്ജമാണ്.

സംസ്ഥാനത്തെ 24 ജില്ലകളില്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍ മാത്രം 146 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top