ശക്തമായ മഴ; ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു

exam

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച നടത്തേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, വ്യാഴാഴ്ച മുതല്‍ നടക്കേണ്ട പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Top