ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സുല്‍ത്താന്‍ ബത്തേരി: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു.

സെക്കന്‍ഡില്‍ 17,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 11.30 ഓടെയാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്.

പത്ത് സെമീ ഉയരത്തിലാണ് ഷട്ടര്‍ തുറന്നത്. രണ്ട് ഷട്ടറുകള്‍ തുറന്നതോടെ ഡാമില്‍ നിന്നുള്ള വെള്ളം കൊണ്ടു പോകുന്ന കരമാന്‍ തോടിലെ ജലനിരപ്പ് 10 സെ.മീ മുതല്‍ 15 സെമീ വരെ വര്‍ധിക്കുമെന്നും അതിനാല്‍ പരിസരവാസികള്‍ പുഴയില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

Top