ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം, രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തി

പീരുമേട്: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഈ മാസം 21 വരെയാണ് നിരോധനമേര്‍പ്പെടുത്തിയത്.

വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി. ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

ഇടുക്കിയില്‍ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയും മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

താലൂക്ക്തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍;

പീരുമേട്- 04869 232077

ഉടുമ്പന്‍ചോല- 04868 232050

ദേവികുളം- 04865 264231

ഇടുക്കി- 04862 235361

തൊടുപുഴ- 04862 222503

ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍;

04862 233111

04862 233130

9383463036

Top