തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷം; 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത് നെയ്യാറ്റിന്‍കര താലൂക്കിലാണ്. 8 ക്യാമ്പുകളിലായി 75 കുടുംബങ്ങളിലെ 216 പേര്‍ ഇവിടെ ക്യാമ്പുകളില്‍ കഴിയുന്നു.

തിരുവനന്തപുരം താലൂക്കില്‍ അഞ്ച് ക്യാമ്പുകളാണ് തുറന്നത്. 21 കുടുംബങ്ങളില്‍ നിന്നായി 66 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നെടുമങ്ങാട്, കാട്ടാക്കട, ചിറയിന്‍കീഴ് താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതം പ്രവര്‍ത്തനം തുടങ്ങി.

നെടുമങ്ങാട് താലൂക്കില്‍ 17 കുടുംബങ്ങളിലെ 51 പേര്‍ രണ്ട് ക്യാമ്പുകളിലായി കഴിയുന്നു. കാട്ടാക്കട താലൂക്കില്‍ 27 കുടുംബങ്ങളില്‍ നിന്നായി 71 പേരും ചിറയിന്‍കീഴ് താലൂക്കില്‍ 6 കുടുംബങ്ങളിലെ 23 പേരും ക്യാമ്പുകളില്‍ കഴിയുന്നു.

Top