ബംഗ്ലാദേശില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; മരണം 134 ആയി

ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 134 ആയി. നിരവധി വീടുകള്‍ മണ്ണിനടിയിലായി.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതേവരെ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗത- ടെലിഫോണ്‍ ബന്ധങ്ങള്‍ വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. ചിറ്റഗോംഗ്, രംഗമതി, ബന്ദര്‍ബന്‍ ജില്ലകളിലാണ് ഏറെ നാശമുണ്ടായത്.

ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള രംഗാമാതി ജില്ലയിലെ ആദിവാസി സമൂഹങ്ങളെയാണ് മഴക്കെടുതി സാരമായി ബാധിച്ചിരിക്കുന്നത്.

Top