മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ഇടുക്കി : മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് പുറകിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. വീടിന് പുറകിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇയാളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. മൂന്നാർ ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. രാത്രി 9.30 നോടെയാണ് മല മുകളിൽ നിന്നും മണ്ണിടിഞ്ഞു വീണത്. ഗ്യാപ് റോഡ് വഴിയുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തി.

Top