അഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഒറോമിയ മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര്‍ മരിച്ചു. ഒട്ടേറെപേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരിച്ചവരില്‍ 16 പേരും സ്ത്രീകളാണ്.
അപകടത്തില്‍ പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അവിടെ നിന്നും ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
2016 മേയില്‍ എത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ അമ്പതോളം പേര്‍ മരിച്ചിരുന്നു.