ബെംഗളൂരു നഗരത്തിൽ കനത്ത മഴയും ആലിപ്പഴ വർഷവും

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കനത്ത മഴയും ആലിപ്പഴ വർഷവും. കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. മരച്ചില്ലകൾ ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7നു നടക്കേണ്ട ഐപിഎൽ മത്സരത്തെ മഴ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. മല്ലേശ്വരം, തെക്കൻ ബെംഗളൂരു ഉൾപ്പെടെയുള്ള ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വർഷമുണ്ടായത്.

ബെംഗളൂരു അർബന്‍ ജില്ലയിൽ‌ ഇന്ന് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിൽ മേയ് 25 വരെ കനത്ത മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, കുടക്, മാണ്ഡ്യ, മൈസൂരു, ചിത്രദുർഗ ജില്ലകളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

Top