ജപ്പാനെ വിഴുങ്ങി കനത്ത മഴ ; മരണം 38 ആയി, വീടൊഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനെ വിഴുങ്ങി വെള്ളപ്പൊക്കം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 38 ആയി. അന്‍പത്തഞ്ച് പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച മാത്രം എട്ടുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

japanfloodds

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വീടുകളും റോഡുകളും വെള്ളത്തിനടിയിലായി, ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

മണ്ണിടിച്ചിലിലും പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഹിരോഷിമ, ഒസാക്ക, ഷിഗ, ഹ്യോഗോ, ഒകയാമ ഇഹൈം മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.

japann

ലക്ഷക്കണക്കിന് ജനങ്ങള്‍ വീടൊഴിഞ്ഞ് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ഇനിയും ഒഴിഞ്ഞു പോകാത്തവരോട് ഉടന്‍തന്നെ പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേന, പൊലീസ്, അഗ്‌നിശമന സേനാ വിഭാഗങ്ങളിലായി 50000 അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Top