കനത്തമഴയില്‍ മണ്ണുവീട് തകര്‍ന്നുവീണ് 8 വയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ നാരായണപ്പേട്ടില്‍ മണ്ണുവീട് തകര്‍ന്നുവീണ് 8 വയസുകാരിക്ക് ദാരുണ മരണം. കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. അമ്മ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച തുടങ്ങിയ മഴയില്‍ സംസ്ഥാനത്തെ ഗ്രാമങ്ങളും നഗരങ്ങളും തകര്‍ന്ന അവസ്ഥയിലാണ്. മഴയില്‍ എം.എസ് മക്ടയില്‍ അഴുക്കുചാലിന്റെ ഭിത്തി തകര്‍ന്നത് വെള്ളപ്പൊക്കത്തിനും വഴിവെച്ചു. 200 ഓളം വീടുകള്‍ വെള്ളത്തിനടിയിലായി.

വെള്ളിയാഴ്ച മാത്രം ഹൈദരാബില്‍ 8.9 സെന്റീമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top