Heavy rain alerts for Mumbai, Thane, Navi Mumbai for next 48 hours

മുംബൈയ്: കനത്ത മഴയില്‍ റോഡുകളും റയില്‍വേ ട്രാക്കുകളും വെള്ളത്തിലായതിനെ തുടന്ന് മുംബയ് നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ലോക്കല്‍ ട്രയിനുകളെല്ലാം 15 മിനിട്ട് വൈകിയാണ് ഓടുന്നത്.

നഗരത്തിന്റെ പ്രധാന റോഡുകളെല്ലാം ട്രാഫിക്ക് കുരുക്കിലായതോടെ ജോലി സ്ഥലത്ത് എത്താനാകാതെ സാധാരണക്കാര്‍ ദുരിതത്തിലായി. മുംബയിലേക്ക് വരുന്നതും പോകുന്നതുമായി ആഭ്യന്തര വിമാന സര്‍വീസും വൈകിയട്ടുണ്ട്.

നഗരത്തില്‍ മിക്കയിടത്തും ഉച്ചയ്ക്ക് ശേഷം മഴക്ക് ശമനം വന്നിട്ടുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഒഴുകി മാറാന്‍ താമസിക്കുന്നതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞട്ടില്ല.

സെന്‍ട്രല്‍ ലൈനിന് സമീപം സെന്‍ട്രല്‍ ലൈനില്‍ വെള്ളം കയറിയത് എല്ലാ ലൈനിലൂടെയുള്ള ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

മുംബയിലും കൊങ്കണ്‍ പ്രദേശത്തും 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

Top