കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം കളക്ട്രേറ്റ് വളപ്പിനുള്ളില്‍ നിന്ന വലിയ മരം മറിഞ്ഞു വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. എടത്തല സ്വദേശി അഷ്‌റഫ് ആണ് മരിച്ചത്.
ലോട്ടറി വില്‍പ്പനക്കാരനായ അഷ്‌റഫ് കളക്ട്രേറ്റിന് പുറത്തെ റോഡിലൂടെ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു മരം ദേഹത്തേയ്ക്ക് വീണത്. ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തി മരം വെട്ടിമാറ്റാനുള്ള ശ്രമം ആരംഭിച്ചു.











