മുംബൈയില്‍ കനത്ത മഴ; മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു

മുംബൈ: മുംബൈയില്‍ പെയ്ത കനത്ത മഴയില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കനത്ത മഴ കാരണം ഇരുട്ട് മൂടിയ അന്തരീക്ഷമാണ് അപകടത്തിന് കാരണം. ഇന്ന് രാവിലെ അന്ധേരിയില്‍ മൂന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. കൂടാതെ നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലുമായി. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈയില്‍ കനത്ത മഴ പെയ്യുന്നത്.

വടക്കന്‍ മുംബൈയിലെ സിയോന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. ഇന്ന് പുലര്‍ച്ച 5.30 വരെയുള്ള സമയത്ത് നഗരത്തില്‍ 51 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കൂടാതെ മുംബൈയില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യം പെയ്ത മഴയില്‍ മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും വിവിധ സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളില്‍ 25ഓളം പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Top