കനത്ത മഴ ; ചെറുതോണി ഡാമിന്റെ ഷട്ടര്‍ വഴി പുറത്തു വിടുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചേക്കും

ഇടുക്കി : ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ഷട്ടര്‍ വഴി പുറത്തു വിടുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചേക്കും. ചെറുതോണി ഡാമിന്റെ ഷട്ടര്‍ വഴി പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് 600 ക്യുമെക്‌സ് നിന്നും 750 ക്യുമെക്‌സ് ആയി ബുധനാഴ്ച പുലര്‍ച്ചെ 1 :00 ന് ഉയര്‍ത്തും.

പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ തുറക്കാന്‍ ധാരണയായി.

കേരളവും തമിഴ്‌നാടും ഇത് സംബന്ധിച്ച ധാരണയിലെത്തി. മുല്ലപ്പെരിയാര്‍ തുറക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Top