മണിപ്പാലിൽ സൈനിക ക്യാമ്പിനടുത്ത് കനത്ത മണ്ണിടിച്ചിൽ ; 13 പേരെ സൈന്യം രക്ഷപ്പെടുത്തി

ഇംഫാൽ: മണിപ്പൂർ തലസ്ഥാനമായ ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചിൽ. ജിരി ബാം റെയിൽവേ ലൈന് സമീപം സൈനികർ തങ്ങിയ സ്ഥലത്തിനടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതുവരെ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് സൈന്യം ഔദ്യോഗികമായി അറിയിച്ചത്. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തിൽ പെട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പാലിൽ വിവിധയിടങ്ങളിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. 107 പേരെയാണ് ഈ സ്ഥലത്ത് സൈന്യം വിന്യസിച്ചിരുന്നത്. രക്ഷപ്പെടുത്തിയവരെ ആർമിയുടെ മെഡിക്കൽ യൂണിറ്റിലെത്തിച്ച് ചികിൽസ നൽകുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും മന്ദഗതിയിലാണ്. ഹെലികോപ്ടർ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവർത്തനം

സൈന്യത്തിൻറെ ഔദ്യോഗിക അറിയിപ്പ്

RESCUE OPERATIONS IN PROGRESS AFTER MASSIVE LANDSLIDE HITS INDIAN ARMY COMPANY LOCATION ON IMPHAL JIRIBAM RAILWAY LINE

Around midnight of 29/ 30 June a massive landslide struck the company location of 107 Territorial Army of Indian Army deployed near Tupul Railway Station in Noney district, Manipur for protection of under construction railway line from Jiribam to Imphal.

Full scale rescue operations are in progress by columns of Indian Army and Assam Rifles. The available engineer plant equipment on site has been pressed into the rescue efforts.

As at 0530hr 13 individuals had been rescued. The injured individuals are being treated at Noney Army Medical unit. Evacuation of the critical injured personal is in progress. The flow of Ijai river has been affected due to the landslide.

Rescue operations are being hampered by fresh landslides and bad weather, however a concerted effort is underway to rescue the missing individuals. The Army helicopters are on standby waiting for the weather to clear.

Top