യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് കര്‍ശന നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനാല്‍ റോഡുകളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യത. യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്രം നല്‍കിയത്.

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണി മുതല്‍ രാവിലെ 10 മണിവരെ ആണ് രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയും സമാനമായ തരത്തില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും ഉണ്ടാകുക.

Top