Heavy Fog Strands 20,000 At China Airport: Reports

ബെയ്ജിംഗ്: ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമഗതാഗതം സ്തംഭിച്ചു.

ചെംഗ്ഡു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂടല്‍മഞ്ഞു ശക്തമായതോടെ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ടു.

ഇതേത്തുടര്‍ന്നു ഇരുപതിനായിരത്തോളം യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്.

ലാന്‍ഡിംഗിന് എത്തുന്ന വിമാനങ്ങളെ സമീപമുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിടുകയാണ് അധികൃതര്‍. ഇതുവരെ 58 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Top