ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; ദൃശ്യപരിധി 50 മീറ്ററിന് താഴെ

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്.ദൃശ്യപരിധി 50 മീറ്ററിന് താഴെ മാത്രമാണ്. റോഡ്, ട്രെയിന്‍ വ്യോമഗതാഗത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 5.30 മുതല്‍ ദൃശ്യ പരിധി പൂജ്യം മീറ്റര്‍ എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

ഉത്തരേന്ത്യയില്‍ 2023 ഡിസംബര്‍ 30-ന് തുടങ്ങിയ അതിശൈത്യം ഇപ്പോഴും തുടരുകയാണ്. അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തണുപ്പ് കൂടിയതോടെ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു മലിനീകരണം രൂക്ഷമായതോടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണു നടപടി. റിപ്പോര്‍ട്ട് 4 ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് നിര്‍ദേശം.

Top