ഡല്‍ഹിയില്‍ അതിശൈത്യം; വിമാനങ്ങള്‍ വൈകും

fog delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍, റോഡ്, വിമാന സര്‍വ്വീസുകള്‍ തടസപ്പെട്ടു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകും.

ഉത്തരേന്ത്യയില്‍ അതിശൈത്യകാലമാണ്. കശ്മീരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കശ്മീരിലെ ദാല്‍ തടാകമടക്കം തണുത്തുറഞ്ഞു. ഇതിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Top