ഡല്‍ഹിയില്‍ യാത്രക്കാരെ വലച്ച് കനത്ത മൂടല്‍മഞ്ഞ് ; 300 വിമാനങ്ങള്‍ വൈകി

fog delhi

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 300 വിമാനങ്ങള്‍ വൈകി. നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളെയാണ് മൂടല്‍മഞ്ഞ് ബാധിച്ചത്.

മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു രാവിലെ ആറു മുതല്‍ 11വരെ വിമാനസര്‍വീസുകള്‍ മുടങ്ങിയിരുന്നു. എട്ട് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. 265 ആഭ്യന്തര സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്.

മൂടല്‍മഞ്ഞിനെ തുടര്‍ന്നു ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിരുന്നു. 15 സര്‍വീസുകളാണ് റദ്ദാക്കിയത്. 56 സര്‍വീസുകള്‍ വൈകുകയും 20 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, മൂന്നു ദിവസം കൂടി ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Top