കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശേരിയില്‍ നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരുവനന്തപുരത്തേയ്ക്കാണ് തിരിച്ചുവിട്ടത്.

ഇന്നലെ രാത്രി എറണാകുളം ജില്ലയിൽ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടത്.

പുലർച്ചെ ദേശീയപാതയിൽ എതിരെ വരുന്ന വാഹനങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെട്ടത്. ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള കാഴ്ച മറച്ചും മൂടൽ മഞ്ഞ് തങ്ങിനിൽക്കുകയാണ്. അടുത്ത കാലത്തൊന്നും ഇല്ലാത്തവിധമാണ് ഇന്ന് മൂടൽ മഞ്ഞ് അനുഭവപ്പെട്ടത്.

Top