Heavy fog engulfs Delhi; nine flights delayed, 54 trains running late

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഇതിനെതുടര്‍ന്ന് രാജ്യതലസ്ഥാനത്തുനിന്നു പുറപ്പെടേണ്ട നിരവധി വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും മുടങ്ങി.

54 ട്രെയിനുകള്‍ വൈകിയാണ് ഡല്‍ഹിയില്‍നിന്നു പുറപ്പെട്ടത്. 12 ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചു. കൂടാതെ, 11 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയില്‍നിന്നുള്ള ഒമ്പതു വിമാന സര്‍വീസുകള്‍ വൈകിയാണ് പുറപ്പെട്ടത്. ഇതില്‍ നാല് അന്താരാഷ്ട്ര സര്‍വീസുകളും ഉള്‍പ്പെടുന്നു. കൂടാതെ, ഡല്‍ഹി– ഹൈദരാബാദ് സര്‍വീസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Top