കനത്ത മൂടല്‍ മഞ്ഞ് വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Dubai

ദുബായ്: ദുബായ് നഗരത്തെ കനത്ത മൂടല്‍ മഞ്ഞ് പൊതിഞ്ഞ സാഹചര്യത്തില്‍ വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്.

മൂടല്‍ മഞ്ഞ് കനത്തതിനാല്‍ 1000 മീറ്റര്‍ താഴെ മാത്രമേ റോഡ് കാണാന്‍ സാധിക്കുകയുള്ളൂവെന്നും, അതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

കൂടാതെ, അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ മതിയായ അകലം പാലിക്കണമെന്നും,അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ മൂടല്‍ മഞ്ഞ് നിറഞ്ഞ റോഡുകളില്‍ ഹസാര്‍ഡ് ലൈറ്റ് ഒഴിവാക്കണമെന്നും, ഓവര്‍ ടേക്കിങ് പാടില്ലെന്നും അബുദാബി പൊലീസ് നിര്‍ദേശിച്ചു.

Top