ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

nethanyahu

ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയേ തുടര്‍ന്നാണ് അദ്ദേഹത്തെ ഇസ്രയേലിലെ ഹദാസ്ഷാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

നെതന്യാഹുവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പനി ബാധിച്ചതിനേത്തുടര്‍ന്ന് രണ്ടാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ അദ്ദേഹം നേരത്തെ റദ്ദ് ചെയ്തിരുന്നു.

ടെലികോം അഴിമതിക്കേസില്‍ തിങ്കളാഴ്ച നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Top