മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു

മലപ്പുറം: ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂലയില്‍ മലവെള്ളപാച്ചില്‍. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. സമീപത്തെ വീടുകളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടലിന് സമാനമായി ശക്തമായ രീതിയിലാണ് വെള്ളം എത്തുന്നത്.

എന്നാല്‍ ഇത് മലവെള്ളപ്പാച്ചില്‍ തന്നെയാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Top