യുഎസില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം; 50 മരണം

അമേരിക്കയിലെ കെന്റക്കിയില്‍ നാശം വിതച്ച് ചുഴലിക്കൊടുങ്കാറ്റ്. 50 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 200 മൈല്‍ ചുറ്റളവില്‍ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷ്യര്‍ അറിയിച്ചു.

കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഉണ്ടായത്. മേയ്ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേല്‍കൂര തകര്‍ന്ന് വീണാണ് കൂടുതല്‍ പേരും മരിച്ചത്. കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ അറിയിച്ചു.

ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയര്‍ഹൗസില്‍ കുടുങ്ങിയ നൂറോളം ജീവനക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സ്ഥിതിഗതികള്‍ അന്വേഷിച്ച് വരികയാണെന്നും ആമസോണ്‍ വക്താവ് റിച്ചാര്‍ഡ് റോച്ച പ്രതികരിച്ചു.

ടെന്നിസിയിലും അര്‍കന്‍സസിലും രണ്ട് വീതം പേരും മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Top