ഹെതര്‍ ന്യൂയെര്‍ട്ട് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ സ്ഥാനത്തേക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ ന്യൂയെര്‍ട്ട് ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ നയതന്ത്ര പ്രതിനിധിയായേക്കും. ഹെതര്‍ ന്യൂയെര്‍ട്ടിനെ പുതിയ പദവിയിലേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായി മുതിര്‍ന്ന വൈറ്റ് ഹൗസ് ഉഗ്യോഗസ്ഥന്‍ എ.ബി.സി ന്യൂസിനെ അറിയിച്ചു.

ഹെതര്‍ തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റിന്റെ അംഗീകാരം കൂടി നേടിയാലേ ഹെതറിനെ അംബാസഡറായി നിയമിക്കാന്‍ സാധിക്കൂ. ട്രംപിന്റെ ഈ തീരുമാനം സെനറ്റ് അംഗീകരിച്ചാല്‍ യുഎന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹേലിയുടെ പിന്‍ഗാമിയാകും ഹെതര്‍.

എ.ബി.സി ന്യൂസിലെ മാധ്യമപ്രവര്‍ത്തനത്തിന് ശേഷം 2017 ഏപ്രിലിലാണ് ന്യൂയെര്‍ട്ട് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവായി ചുമതയേറ്റത്. ഫോക്‌സ് ന്യൂസ് മുന്‍ അവതാരകയായിരുന്നു. റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കിയതിന് പിന്നാലെ ന്യൂയെര്‍ട്ടിനെ പബ്ലിക് ഡിപ്ലോമസി ആന്‍ഡ് പബ്ലിക് അഫേഴ്‌സ് ആക്ടിങ് സെക്രട്ടറിയായി സ്ഥാനകയറ്റം നല്‍കി.

Top