സംസ്ഥാനത്ത് ചൂട് ഉയരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാര്‍ച്ച് മാസത്തിലെങ്കിലും ആശ്വാസമേകാന്‍ മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ മാര്‍ച്ച് ആദ്യ ദിവസങ്ങളിലും കഠിനമായ ചൂട് തന്നെയായിരുന്നു. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം മാര്‍ച്ച് നാലാം തിയതിയായ ഇന്നു വരെ കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Top