ഉഷ്ണക്കാറ്റ്; ബീഹാറില്‍ സ്‌കൂളുകള്‍ അടച്ചു

പാറ്റ്‌ന:ബീഹാറില്‍ ഉഷ്ണക്കാറ്റും മസ്തിഷ്‌ക ജ്വരവും വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സ്‌കൂളുകളും അടച്ചു. സംസ്ഥാനത്തെ എല്ലാ ഗവര്‍ണ്‍മെന്റ് സ്‌കൂളുകള്‍ക്കും എയ്ഡഡ് സ്‌കൂളുകള്‍ക്കും അവധി ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു

ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് 61 പേരാണ് മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറിലധികം കുട്ടികളാണ് മരിച്ചത്.

Top