സംസ്ഥാനത്ത് ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെ; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൂടിന് കുറവില്ല. 6 ജില്ലകളിൽ യെലോ അലർട്ട് തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലാണ് യെലോ അലർട്ട്. മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top