നെഞ്ചുവേദനയെ തുടര്‍ന്ന് മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: നിയമസഭാ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയ പ്രവേശിപ്പിച്ചത്. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.

Top