ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉടന്‍ ആശുപത്രി വിടും

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്പാനിഷ് ഗോള്‍ കീപ്പര്‍ കസിയസ് തിങ്കളാഴ്ച ആശുപത്രി വിടുമെന്ന് റിപ്പോര്‍ട്ട്. അവസാന രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കസിയസിന്റെ ആരോഗ്യനിലയില്‍ പൂര്‍ണ്ണ തൃപ്തി വരികയാണെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ താരത്തെ ആശുപത്രി വിടാന്‍ അനുവദിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ പോര്‍ട്ടോയുടെ താരമായ കസിയസ് ഇനി ക്ലബിമായി ഗ്ലോവ് അണിയാം സാധ്യതയില്ല. കസിയസിനോട് ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന. കുടുംബവുമായി ആലോചിച്ച ശേഷമാകും കസിയസ് ഈ വിഷയത്തില്‍ തീരുമാനം എടുക്കുക. പോര്‍ട്ടോയ്ക്ക് ആയി പരിശീലനം നടത്തുന്നതിന് ഇടയില്‍ ആയിരുന്നു കസിയസിന് ഹൃദയാഘാതം സംഭവിച്ചത്. റയല്‍ മാഡ്രിഡ് ഇതിഹാസം കൂടുയായ കസിയസ് ഇനിയും ഫുട്‌ബോളില്‍ ഉണ്ടാകണമെന്നാണ് ആരാധകരുടെ ആഗ്രഹം.

Top